യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

February 24, 2022
252
Views

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.യുക്രൈൻ-റഷ്യ യുദ്ധത്തിൽ ആശങ്കയുണ്ട്. കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യക്കാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കിയയിൽ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ബോറിസിൽ എത്തിയ ശേഷം യാത്രക്കാരെ കൊണ്ട വരാൻ കഴിയാതെ മടങ്ങുകയായിരുന്നു.വ്യോമ താവളങ്ങളിലെല്ലാം നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണിത്. വരുന്ന ദിവസങ്ങളിലെല്ലാം തന്നെ എയർ ഇന്ത്യയുടെ വിമാനങ്ങൾ അയക്കാൻ തീരുമാനമുണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. ടിക്കെറ്റെടുത്തവർക്ക് തിരികെ മടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *