കോവാക്​സിൻ സ്വീകരിച്ചവർക്ക് ആസ്​ട്രേലിയയിൽ പ്രവേശനാനുമതി

November 1, 2021
336
Views

ന്യൂ ഡെൽഹി: ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്ക് ആസ്​ട്രേലിയയിൽ പ്രവേശനാനുമതി. അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കോവാക്സിനും ഉള്‍പ്പെടുത്തി. ബെയ്​ജിങ്ങിലെ സിനോഫാമിന്‍റെ വാക്​സിനും ആസ്​ട്രേലിയൻ ഫാർമ റെഗു​ലേറ്ററായ തെറാപ്യൂട്ടിക്​ ഗുഡ്​സ്​ അഡ്​മിനിസ്​ട്രേഷൻ (ടി.ജി.എ) അംഗീകാരം നൽകി.

കോവാക്​സിൻ സ്വീകരിച്ച, 12 വയസിന്​ മുകളിലുള്ളവര്‍ക്കും ബി.ബി.ഐ.ബി.പി കോർവ്​ സ്വീകരിച്ച 18നും 60നും ഇടയിൽ പ്രായമുള്ളവര്‍ക്കുമാണ് ആസ്ട്രേലിയയിലേക്ക് പ്രവേശനാനുമതി. ആസ്​ട്രേലിയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഈ തീരുമാനം ഉപകാരപ്രദമാകും. അതേസമയം, കൊറോണ​ വാക്​സിൻ സ്വീകരിക്കാത്തവര്‍ കര്‍ശനമായ​ ക്വാറന്‍റീൻ നിബന്ധനകള്‍ പാലിക്കണം.

കൊറോണ​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും വേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​ സ്വീകരിച്ചവര്‍ക്ക് കഴിഞ്ഞമാസം ആസ്​ട്രേലിയ യാത്രാനുമതി നല്‍കിയിരുന്നു. ഒമാൻ ഭരണകൂടവും കോവാക്​സിന്​ അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതിനായി ഭാരത്​ ബയോടെക്കിൽനിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

Article Categories:
India · Latest News · World

Leave a Reply

Your email address will not be published. Required fields are marked *