ശ്വാസതടസ്സം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍

November 1, 2021
226
Views

മുതിര്‍ന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ വിഎസ് അച്യുതാനന്ദൻ.

ആരോഗ്യ പരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി പൊതുരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വിഎസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *