സംസ്ഥാനത്തെ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. കൊവിഡ് പോസിറ്റിവറ്റി നിരക്ക് പതിനാറ് കടന്നു. മരണ നിരക്കിലും രേഖപ്പെടുത്തുന്നത് ഉയര്‍ന്ന കണക്കുകള്‍. രോഗവ്യാപനം കുറയാതെ തുടരുന്ന ഈ സാഹചര്യത്തിലാണ് ഓണാഘോഷങ്ങളും കടന്നു വരുന്നത്.
കനത്ത ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം പേരാണ് സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ദിനംപ്രതി ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്നു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെമാനം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണമാണ് ഇപ്പോള്‍ ഒരു ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമ്ബര്‍ക്ക രോഗബാധയുടെ തോതും ഉയര്‍ന്ന് നില്‍ക്കുന്നു എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്ന നൂറില്‍ 98 ശതമാനത്തോളം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. നിയന്ത്രണങ്ങള്‍ എത്രത്തോളം ശക്തമാക്കിയിട്ടും സമ്ബര്‍ക്ക രോഗവ്യാപനം കുറയുന്നില്ല .