ന്യൂഡല്‍ഹി ; രാജ്യത്ത് കൊവിഡ് മൂന്നാം തംരഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒക്ടബോറോടെ മൂന്നാം തംരഗം ആരംഭിച്ചേക്കാമെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രധാനമന്ത്രിക്ക് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വാക്സിനേഷന്റെ വേഗത വര്‍ധിപ്പിക്കണം. ആശുപത്രികളില്‍ ഐ സി യു അടക്കമുള്ള ചികിത്സാ സൗകര്യം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് രണ്ടാം തംരഗത്തില്‍ നിന്ന് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഏകദേശം മോചിതരായ അവസ്ഥയാണുള്ളത്. കേസുകളും മരണങ്ങളും കുറഞ്ഞതോടെ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികല്‍ പൂര്‍ണമായും പിന്‍വലിച്ച അവസ്ഥയാണുള്ളത്. സ്കൂളുകളും ടൂറിസം സ്ഥലങ്ങളുമെല്ലാം തുറന്നുതുടങ്ങി. ഈ ഒരു സാഹചര്യത്തില്‍ മൂന്നാം തംരഗ മുന്നറിയിപ്പ് ഗൗരവം വര്‍ധിക്കുന്നതാണ്.
ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഇന്നലെ മാത്രം 30,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു.4.34 ലക്ഷം പേര് മരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.