സ്‌കൂളുകളും തിയറ്ററുകളും തുറക്കും; തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

August 23, 2021
242
Views

തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. സിനിമ തിയറ്ററുകളും ബാറുകളും നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. തിയറ്ററില്‍ പകുതി ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യായനവും അടുത്തമാസം ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരെയും അനുവദിക്കും. ബീച്ച്‌, നീന്തല്‍കുളം, ,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല എന്നിവിടങ്ങളില്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *