യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട: മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും

February 26, 2022
115
Views

അബുദാബി: കൊറോണ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച യുഎഇയിലെ കൊറോണ നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

കൊറോണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്‍ക്ക് മുമ്പ് ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.

വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊറോണ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊറോണ ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊറോണ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *