ഭരണത്തിൽ കീഴ് ഘടകങ്ങൾ ഇടപെടരുത്: ബ്രാ‍ഞ്ച് സമ്മേളനങ്ങളിൽ കർശന മാർഗനിർദേശവുമായി സിപിഎം

September 15, 2021
141
Views

തിരുവനന്തപുരം: ബ്രാ‍ഞ്ച് സമ്മേളനങ്ങളിൽ കർശന മാർഗനിർദേശവുമായി സി പി എം. ഭരണത്തിൽ കീഴ് ഘടകങ്ങൾ ഇടപെടരുതാണ് പ്രധാന നിർദേശം. ജില്ലാ കമ്മിറ്റികൾക്ക് താഴെയുള്ളവർ ദൈനംദിന സർക്കാർ പ്രവർത്തനങ്ങളിൽ ഇടപെടരുത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വേണ്ടി ശുപാർശ ചെയ്യരുതെന്നും നിർദേശം ഉണ്ട്.

തുടർ ഭരണം കിട്ടിയാൽ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമർശനം ഓർമ്മിപ്പിച്ചാണ് സി പി എം കുറിപ്പ്. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരുമ്പോൾ സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും ഓർമിപ്പിക്കുന്നുണ്ട്. ഉദ്ഘാടന പ്രസംഗത്തിനുളള കുറിപ്പിലാണ് നിർദേശങ്ങളുള്ളത്.

കേരളത്തിലെങ്ങും സി പി എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ തുടങ്ങി. കമ്മറ്റി തെരഞ്ഞെടുപ്പുകളിൽ മൽസരം തടയാനും കർശനമായ മാർഗരേഖയാണ് സി പി എം സംസ്ഥാന നേതൃത്വം തയാറാക്കിയിരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *