ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

July 12, 2023
28
Views

ഈസ്റ്റ് ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്‌ലൈ ഓവറിന് സമീപമാണ് ബുധനാഴ്ച രാവിലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

രാവിലെ 9.15ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

ഫ്‌ലൈ ഓവറിന് സമീപം പല സ്ഥലത്തായാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തല ഉള്‍പ്പെടെയുള്ള ഏതാനും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുന്നതിന് ഫ്‌ലൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *