സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകള്‍ പോലീസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ചെന്നൈയിലെ അടുത്തിടെ നടന്ന സംഭവം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകള്‍ പോലീസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ചെന്നൈയിലെ അടുത്തിടെ നടന്ന സംഭവം.
ലൈസൻസ് ഇല്ലാതെ ആഡംബര ബൈക്കില്‍ കറങ്ങി നടന്ന ധനുഷിന്റെ മകന് പിഴ ചുമത്തിയിരിക്കുകയാണ് തമിഴ്നാട് പോലീസ്.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചെന്നൈ പോലീസ് വ്യക്തമാക്കി. നിയമത്തിന് മുന്നില്‍ താരങ്ങളെന്നോ സാധാരണക്കാരെന്നോ ഇല്ല. സിനിമാ താരങ്ങളോട് പക്ഷപാതം കാണിക്കുന്നില്ലെന്ന് അവര്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ തെളിയിച്ചിരിക്കുകയാണ്.
ധനുഷിന്റെ മൂത്തമകൻ യാത്ര ചെന്നൈയിലെ പയസ് ഗാര്‍ഡനില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ലൈസൻസ് ഇല്ലാതെ, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു യാത്ര.
മൂത്ത മകൻ യാത്ര ബൈക്ക് റൈഡിംഗ് പഠിക്കുന്നുണ്ടെന്നും ഒരു പരിശീലകൻ കൂടെയുണ്ടെന്നും ധനുഷിന്റെ കുടുംബാംഗങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വണ്ടി ഓടിക്കാൻ പാടില്ലെന്നും അതിനാണ് പിഴ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് പോലീസിന്റെ നിഷ്പക്ഷ പെരുമാറ്റത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.