താരൻ അകറ്റാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെകള്‍

November 19, 2023
35
Views

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. പലകാരണങ്ങള്‍ കൊണ്ട് താരൻ ഉണ്ടാകാം. താരൻ അകറ്റാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകള്‍ ഇതാ.

ആര്യവേപ്പിന്റെ ഇല ഇട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഇത് പിറ്റേദിവസം തല കഴുകുവാൻ ഉപയോഗിക്കുന്നത് തലയിലെ താരൻ ആകറ്റാൻ സഹായിക്കുന്നതാണ്.

ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച്‌ തയ്യാറാക്കുന്ന മാസ്‌ക്കും മുടിയ്‌ക്ക് നല്ലതാണ്. ഇതിനായി ഒരു പിടി ആര്യവേപ്പിന്റെ ഇല എടുക്കുക. ഇവ നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കണം. ഇതിലേക്ക് അല്‍പം തെെര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

തൈരും മുട്ടയും കൊണ്ടുള്ള പാക്ക് താരനകറ്റാൻ നല്ലതാണ്. തൈരില്‍ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേര്‍ത്താല്‍ താരനെ ഇല്ലാതാക്കാം . ഒരു മുട്ട അടിച്ച്‌ രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തൈരുമായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയില്‍ ഈ മാസ്ക് പുരട്ടി ടവല്‍ കൊണ്ട് മൂടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

മുടി വളര്‍ച്ചയ്‌ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാര്‍വാഴ ജെല്‍. ഇത് തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും പോഷിപ്പിക്കുകയും ചെയ്യും. കറ്റാര്‍വാഴയില്‍ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും സിങ്ക്, വിറ്റാമിൻ സി, എ, ഇ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ താരനെ ചെറുക്കാൻ സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *