നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 19, 2023
35
Views

നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്ബാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

മീനടം കുറിയന്നൂര്‍ സ്വദേശിയാണ് വിനോദ് തോമസ് (47). രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍ എത്തിയിരുന്നു.

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, വൈകുന്നേരം 5.30 യോടെയാണ് വിനോദിനെ അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്. 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്.

ഞാനാരെയും ഇറക്കി വിട്ടിട്ടില്ല, വേണു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയതാണ്: തുറന്ന് പറഞ്ഞ് ജോജു ജോര്‍ജ്

പാമ്ബാടി എസ്‌എച്ച്‌ഒ സുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *