ഇന്ത്യയിൽ പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് പഠനം

November 5, 2021
186
Views

ന്യൂഡെൽഹി: ഇന്ത്യയിൽ പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് വിദഗ്‌ധ സമിതിയുടെ പഠനം. ഡോ. അനൂപ് മിശയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം.

‘ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാർ നിർദേശ പ്രകാരം 30 വയസ് മുതലാണ് പ്രമേഹ രോഗ പരിശോധന നടത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയില്‍ 30 വയസിൽ താഴെയുള്ള ചെറുപ്പക്കാരിൽ പ്രമേഹ രോഗം ക്രമാതീതമായി വർധിച്ചു വരുന്നതായാണ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനത്തിൽ പറയുന്നത്.

പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസിന് താഴെ പ്രായമുള്ള ചെറുപ്പക്കാരിൽ 77.6 % പേർക്കും അമിതവണ്ണം ഉണ്ടായിരുന്നു. 25 വയസ് മുതലുള്ളവരില്‍ ശരീരം മെലിഞ്ഞിരുന്നാലും കുടവയറുണ്ടെങ്കിൽ, അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും പ്രമേഹമുള്ളവർ എന്നിവരെല്ലാം വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹമുണ്ടോ എന്നു പരിശോധിച്ചിരിക്കണമെന്നും പഠനം പറയുന്നു.

‘ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 30 വയസ്സിനു താഴെ പ്രമേഹം വരുന്നവരുടെ എണ്ണത്തിലും കേരളം മുമ്പിലാണ്’- ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *