ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

November 20, 2023
42
Views

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു.

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തന്നെ സഞ്ജയ് ഗാധ്വിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2000-ല്‍ ‘തേരേ ലിയേ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സംവിധായകനായി അരങ്ങേറിയത്. യഷ് രാജ് ഫിലിംസിന് വേണ്ടി ചെയ്ത ധൂം, ധൂം 2 എന്നീ സിനിമകളിലൂടെയാണ് സഞ്ജയ് ശ്രദ്ധേയനാവുന്നത്. ‘കിഡ്‌നാപ്പ്’, ‘മേരേ യാര്‍ കി ഷാദി ഹേ’, ‘ഓപ്പറേഷന്‍ പരിന്ദേ’, ‘അജബ് ഗജബ് ലവ്’ എന്നിവയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

നേരത്തെ ശ്രീകൃഷ്ണ ജന്മഭൂമിയുടെയും ഷാഹി ഈദ്ഗാ മസ്ജിദിന്റെയും വിവാദങ്ങളെ ആസ്പദമാക്കി ഒരു സിനിമ നിര്‍മിക്കുമെന്ന് സഞ്ജയ് ഗാധ്വി പ്രഖ്യാപിച്ചിരുന്നു. 2020 ല്‍ റിലീസ് ചെയ്ത ഓപ്പറേഷന്‍ പരിന്ദേയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത അവസാന ചിത്രം.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *