ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ‘ടൈഗര്‍ 3’; ചിത്രം 200 കോടി ക്ലബ്ബില്‍

November 20, 2023
32
Views

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ‘ടൈഗര്‍ 3’.

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ‘ടൈഗര്‍ 3’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം ഇന്ത്യയില്‍ നിന്ന് 200 കോടി നേടിയിരിക്കുകയാണ്. ആദ്യദിനം 44.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് ഒരു കോടിക്ക് മുകളില്‍ ആദ്യദിനം ചിത്രം നേടിയിരുന്നു.

വെള്ളിയാഴ്ച 13 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രം 200 കോടി ക്ലബ്ബിലെത്തിയത്. ആഗോള തലത്തില്‍ 300 കോടിയിലധികം രൂപ ‘ടൈഗര്‍ 3’ നേടിയെന്നാണ് വിവരങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്ബന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്.

പഠാന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനില്‍ ടൈഗര്‍ എന്ന കഥാപാത്രമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രേവതിയും ടൈഗര്‍ 3-യില്‍ പ്രധാനവേഷത്തിലുണ്ട്. ടൈഗര്‍ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമാണ് ടൈഗര്‍ 3.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *