അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന് നടക്കും

May 7, 2024
0
Views

അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും ഹരികുമാറിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിക്കും.

ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *