സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

December 24, 2023
26
Views

സൗദിയില്‍നിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം.

സൗദിയില്‍നിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം. അറബിക്കടലില്‍ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.

മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പല്‍ മംഗലാപുരത്തേക്ക് പൊകും. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 21 ഇന്ത്യക്കാരാണ് സൗദിയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലില്‍ ഉണ്ടായിരുന്നത്.

ക്രൂഡ് ഓയില്‍ കപ്പലിന് നേരെ ആക്രമണം ഉണ്ടായത് ഇറാനില്‍ നിന്നാണെന്ന് അമേരിക്ക അറിയിച്ചു.
കപ്പല്‍ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ പടര്‍ന്ന തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം.

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. കപ്പലില്‍ സ്‌ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാല്‍ കപ്പലില്‍ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തില്‍ അണച്ചതിനാല്‍ പരുക്കേറ്റില്ല.

വിവരം കിട്ടിയ ഉടന്‍ ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. മേഖലയില്‍ ഉളള എല്ലാ ചരക്കു കപ്പലുകള്‍ക്കും ഇന്ത്യന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *