കൊച്ചി ആഴക്കടലില്‍ പിടികൂടിയ മെത്താംഫെറ്റമിന് 25000 കോടി രൂപ മൂല്യം

May 15, 2023
24
Views

ആഴക്കടലിലെ ലഹരിക്കടത്തില്‍ പിടികൂടിയത് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫെറ്റമിന്‍. പിടികൂടിയ ലഹരിവസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ‌ പിടികൂടിയത് 2525 കിലോഗ്രാം

കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്തില്‍ പിടികൂടിയത് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫെറ്റമിന്‍. പിടികൂടിയ ലഹരിവസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ‌ പിടികൂടിയത് 2525 കിലോഗ്രാം മെത്താംഫെറ്റമീന്‍ ആണെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

ഉയര്‍ന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വര്‍ധിച്ചത്. 23മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്.

പിടികൂടിയത് പതിനയ്യായിരം കോടിയുടെ ലഹരിവസ്തുക്കള്‍ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിടികൂടിയ ലഹരിമരുന്നും പാക്കിസ്ഥാന്‍ പൗരനേയും നാളെ കോടതിയില്‍ ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *