കൊച്ചിയില്‍ ലഹരി പാര്‍ട്ടിക്കിടയില്‍ റെയ്ഡ്; എട്ടാം നിലയില്‍ നിന്നും പൈപ്പ് ലൈന്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

January 2, 2022
310
Views

കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റില്‍ ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടര്‍ന്ന് പോലീസ് റെയ്ഡ്. പോലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണു പരുക്കേറ്റു. കാര്‍ ഷെഡ്ഡിന് മുകളിലെ അലൂമിനിയം ഷീറ്റിലേക്കാണ് ഇയാള്‍ വീണത്. ഷീറ്റു തുളച്ചു താഴെ വീണ യുവാവിന്റെ തോളെല്ലിന് സാരമായി പരുക്കേറ്റു. തുടര്‍ന്ന് യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെതൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്നതായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെര്‍വിന്‍, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീന്‍, അനീഷ് അനി, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരില്‍നിന്ന് എംഡിഎംഎ, ഹഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *