പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു : വില കുറവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍

January 2, 2022
131
Views

ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. പൊതുമേഖല കമ്ബനികളാണ് വില കുറച്ചത്. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. വില കുറവ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ നല്‍കേണ്ടി വരിക. വാണിജ്യ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് കമ്ബനികള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് വില കുറച്ചിട്ടില്ല.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *