സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിന് പിന്നാലെ പൊലീസും ഇറങ്ങുന്നു. ഷാഡോ പൊലീസ് നിരീക്ഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.
സേതുരാമന്‍ പറഞ്ഞു.
കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിന് പിന്നാലെ പൊലീസും ഇറങ്ങുന്നു. ഷാഡോ പൊലീസ് നിരീക്ഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.
സേതുരാമന്‍ പറഞ്ഞു.
സിനിമാ സംഘടനകളുടെയും താരങ്ങളുടെയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് നടപടി. പൊലീസ് നീക്കത്തെ സിനിമാരംഗത്തുള്ളവര്‍ സ്വാഗതം ചെയ്തു.
ലഹരി ഉപയോഗം അറിഞ്ഞാല്‍ റെയ്ഡ് ചെയ്യും. വേണ്ടിവന്നാല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേകയോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചതായി കമ്മിഷണര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ എക്‌സൈസ് ഇന്റലിജന്‍സ് ശേഖരിച്ച് തുടങ്ങി. നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്.
`എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. സംഘടനകള്‍ കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ്. പരിശോധനകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു.
-ജി. സുരേഷ് കുമാര്‍
പ്രസിഡന്റ്, ഫിലിം ചേംബര്‍
`ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെയും അറിയാം.
-ധ്യാന്‍ ശ്രീനിവാസന്‍
നടന്‍