ബോട്ടുദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ കേരള സര്‍ക്കാര്‍ ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം

May 8, 2023
40
Views

താനൂരില്‍ 22 പേരുടെ മരണത്തിന് കാരണമായ ബോട്ടുദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിന് കാരണമായ ബോട്ടുദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

താനൂരില്‍ മരണമടഞ്ഞവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സംഭവത്തിന് ഇരയായി ജീവന്‍ നഷ്ടമായവരുടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പറഞ്ഞു.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതലുകള്‍ ഇപ്പോഴേ എടുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സാങ്കേതിക വിദഗ്ദ്ധരെ കൂടി കൂട്ടിയുള്ള അന്വേഷണം വേണമെന്നാണ് പറഞ്ഞിരിക്കുന്നത്.

മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ ദുരന്തം നടന്നതിന് തൊട്ടുപിന്നാലെ താനൂര്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ന രാവിലെ തിരൂരങ്ങാടി ആശുപത്രിയില്‍ എത്തുകയും ചെയ്തിരുന്നു.

താനൂരില്‍ ഇന്നലെയാണ് ബോട്ട് അപകടത്തില്‍ പെട്ടത്. 40 ഓളം പേര്‍ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരില്‍ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേര്‍ മരണമടഞ്ഞപ്പോള്‍ അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *