ലഹരി സംഘം സി.ഐയെയും സംഘത്തെയും ആക്രമിച്ചു; സംഭവം തലസ്ഥാന നഗരിയിൽ

February 19, 2022
280
Views

തിരുവനന്തപുരം: മണക്കാട് എം.എസ്.കെ. നഗറിൽ ലഹരിസംഘം പോലീസിനെ ആക്രമിച്ചു. ഫോർട്ട് സി.ഐ. ജെ.രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലഹരിക്ക് അടിമകളായ ഒരുസംഘം എം.എസ്.കെ. നഗറിൽ ബഹളം വയ്ക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് എത്തിയത്.ഉത്സവത്തിനിടെ ബഹളമുണ്ടാക്കുന്നവരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് ഇവർ പോലീസിനുനേരെ തിരിയുകയായിരുന്നു. കമ്പും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് സംഘമായെത്തിയവർ പോലീസിനെ ആക്രമിച്ചു.
സി.ഐ. രാകേഷിന് കഴുത്തിനാണ് അടിയേറ്റത്. മർദനം തടയാൻ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റു.

സ്ഥലത്ത് സംഘർഷമുണ്ടായതോടെ കൂടുതൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.പരിക്കേറ്റ പോലീസുകാരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസുകാരെ ആക്രമിച്ച ആറുപേരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

അക്രമി സംഘത്തിൽപ്പെട്ടവരെ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ പേര് ഉടൻ പിടിയിലാവുമെന്നും ഫോർട്ട് എ.സി. ഷാജി പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *