യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം അലാസ്ക പെനിൻസുല മേഖലയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം അലാസ്ക പെനിൻസുല മേഖലയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
ഭൂകമ്ബത്തെത്തുടര്‍ന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി ഭീഷണി ഉയര്‍ത്തി.
ഭൂകമ്ബം 9.3 കിലോമീറ്റര്‍ (5.78 മൈല്‍) ആഴത്തിലായിരുന്നുവെന്ന് യുഎസ് ജി എസ് അറിയിച്ചു.
രണ്ടാഴ്ച മുമ്ബ് അലാസ്കയിലെ ആങ്കറേജില്‍ നേരിയ ഭൂചലനമുണ്ടായി. യുഎസ്‌ജിഎസ് അനുസരിച്ച് നഗരത്തിന് തെക്ക് 12 മൈലും ഈഗിള്‍ നദിക്ക് രണ്ട് മൈല്‍ തെക്കുമായാണ് ഭൂചലനം രേഖപ്പെടുത്തിയത്. എന്നാല്‍, അന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ്‌ജിഎസ് നല്‍കിയ ഡാറ്റ കാണിക്കുന്നത് ഭൂകമ്ബം 17.5 മൈല്‍ ആഴത്തിലായിരുന്നുവെന്നും വെസ്റ്റ് കോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഭൂകമ്ബം ഉണ്ടായത്.