ഇംഫാലില്‍ മ‍ധ്യവയസ്കയെ വെടിവെച്ചുകൊന്നു ; മുഖം വികൃതമാക്കി

July 16, 2023
10
Views

സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ മ‍ധ്യവയസ്കയെ വെടിവെച്ചുകൊന്നു


മണിപ്പൂര്‍ : സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ മ‍ധ്യവയസ്കയെ വെടിവെച്ചുകൊന്നു. നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മുഖം വികൃതമാക്കിയിട്ടുണ്ട്.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. രണ്ടാം തവണയാണ് ഇത്തരത്തിലുളള സംഭവം ഇംഫാലില്‍ നടക്കുന്നത്. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളിലും വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മെയ് മൂന്നിന് മണിപ്പൂരില്‍ കലാപം തുടങ്ങിയതു മുതല്‍ 150ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *