മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് അടുത്ത ആഴ്ച ആരംഭിക്കും.
ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് അടുത്ത ആഴ്ച ആരംഭിക്കും. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക.
ജബല്‍പൂരിലാണ് പ്രിയങ്ക ആദ്യം പ്രസംഗിക്കുന്നത്.
കര്‍ണാടക മാതൃകയില്‍ സ്ഥാനാര്‍ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. രാഹുല്‍ ഗാന്ധി അമേരിക്കൻ സന്ദര്‍ശനത്തിലായതിനാല്‍ പന്ത്രണ്ടാം തിയ്യതിയിലെ പ്രചാരണ തുടക്കത്തിന് പ്രിയങ്ക ഗാന്ധിയെയാണ് നിയോഗിച്ചിരിക്കുന്നത്.