50 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിഫലം; കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരി മരിച്ചു;

June 9, 2023
24
Views

വിഫലമായ 50 മണിക്കൂര്‍. ഏവരെയും സങ്കടത്തിലാഴ്ത്തി രണ്ടര വയസ്സുകാരി യാത്രയായി.

മധ്യപ്രദേശ്: വിഫലമായ 50 മണിക്കൂര്‍. ഏവരെയും സങ്കടത്തിലാഴ്ത്തി രണ്ടര വയസ്സുകാരി യാത്രയായി. മധ്യപ്രദേശിലെ സെഹോറില്‍ 100 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത രണ്ടര വയസ്സുകാരിക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രം.

കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. സ്ഥലമുടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുംഗാവാലി ഗ്രാമത്തില്‍ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നീണ്ട രക്ഷാദൗത്യത്തുനു ശേഷം കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ആശുപത്രയില്‍ എത്തിച്ച്‌ കുട്ടി മരണപ്പെടുകയായ‌ിരുന്നു. എന്നാല്‍, കുഴല്‍ക്കിണറില്‍ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍‌മോര്‍ട്ടത്തിന് അയച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *