ഛത്തിസ്ഗഢില്‍ ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്ന ബി ജെ പിയെ പിടിച്ചുകെട്ടി കോണ്‍ഗ്രസ്.
റായ്പുര്‍ | ഛത്തിസ്ഗഢില്‍ ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്ന ബി ജെ പിയെ പിടിച്ചുകെട്ടി കോണ്‍ഗ്രസ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
വോട്ടെടുപ്പ് പുരോഗമിക്കവേ 47 സീറ്റിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. ബി ജെ പിക്ക് 44 എണ്ണത്തില്‍ ലീഡുണ്ട്. മറ്റുള്ളവര്‍ ഒരു സീറ്റില്‍ മുന്നിലാണ്. 90 സീറ്റിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 46 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിന് ആദ്യഘട്ടം നടന്നപ്പോള്‍ 17നായിരുന്നു രണ്ടാംഘട്ടം.
മധ്യപ്രദേശിന് സമാനമായി കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് വിജയം നേടി ആത്മവിശ്വാസമേറ്റാമെന്നാണ് ബി ജെ പി കരുതുന്നത്.