നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തില്‍ ബി.ജെ.പി

August 17, 2023
23
Views

ഇക്കൊല്ലം നടക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്,രാജസ്ഥാൻ, തെലങ്കാന, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്‌തു.

ന്യൂഡല്‍ഹി: ഇക്കൊല്ലം നടക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്,രാജസ്ഥാൻ, തെലങ്കാന, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്‌തു.

ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിനും ഛത്തീസ്ഗഡിനുമായിരുന്നു ചര്‍ച്ചകളില്‍ മുൻതൂക്കം.

2018ല്‍ ശിവ്‌രാജ് സിംഗ് ചൗഹാൻ സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം നേരിട്ടതാണ് കോണ്‍ഗ്രസിന് ഭരണം ലഭിക്കാൻ ഇടയാക്കിയതെന്ന് യോഗം വിലയിരുത്തി. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കം ഭരണം തിരിച്ചുപിടിക്കാൻ സഹായിച്ചെങ്കിലും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ നല്ല തയ്യാറെടുപ്പ് നടത്തണമെന്ന് അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും പങ്കെടുത്തു. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം മധ്യപ്രദേശില്‍ മാത്രമാണ്. ഛത്തീസ്ഗഡില്‍ ഭരണമുന്നണിയായ കോണ്‍ഗ്രസിന്റെ വീഴ്‌ചകള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും ധാരണയായി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, അഞ്ച് സംസ്ഥാന അദ്ധ്യക്ഷൻമാര്‍, തിരഞ്ഞെടുപ്പ് പ്രഭാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാധാരണ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരാറില്ല. സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയുമാണ് രീതി. പ്രതിപക്ഷം ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച സാഹചര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *