ഏഴുവിക്കറ്റിന് വിജയിച്ച്‌ ഇംഗ്ലണ്ട്

December 18, 2023
25
Views

സെന്റ് ജോര്‍ജസ് : വിൻഡീസിനെതിരായ അഞ്ചു ട്വന്റി-20കളുടെ പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്ന ഇംഗ്ളണ്ട് മൂന്നാം മത്സരത്തില്‍ പൊരുതി ജയിച്ച്‌ പരമ്ബരയിലെ പ്രതീക്ഷ നിലനിറുത്തി.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറില്‍ 222/6 എന്ന സ്കോര്‍ ഉയര്‍ത്തിയെങ്കിലും ഒരു പന്തും ഏഴുവിക്കറ്റുകളും ബാക്കി നില്‍ക്കേ ഇംഗ്ളണ്ട് ലക്ഷ്യത്തിലെത്തി.45 പന്തുകളില്‍ ആറുവീതം ഫോറും സിക്സുമടിച്ച്‌ 82 റണ്‍സുമായി നിക്കോളാസ് പുരാനാണ് വിൻഡീസിന്റെ ടോപ് സ്കോററായത്. ഫില്‍സാള്‍ട്ടിന്റെ (109നോട്ടൗട്ട് )സെഞ്ച്വറിയാണ് ഇംഗ്ളണ്ടിന് വിജയ വഴിയൊരുക്കിയത്. ബട്ട്‌ലര്‍ 51 റണ്‍സ് നേടി.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *