അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ കത്തിക്കയറി അരി വില.
ഇന്ത്യ അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ കത്തിക്കയറി അരി വില.
ലോകത്തിലെ അരി കയറ്റുമതിയുടെ 40 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. ഇതോടെയാണ് ആഗോള വിപണി പ്രതിസന്ധിയിലായിരിക്കുന്നത്. നിലവില്‍, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്.
ആഭ്യന്തര വില കുതിച്ചുയരുന്നത് തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണ പെയ്ത അതിശക്തമായ മഴ വിളയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതോടെ, ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ അരിയുടെ മിതമായ ലഭ്യത ഉറപ്പുവരുത്തുകയാണ് നിരോധനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കയറ്റുമതി നിരോധനം ആഭ്യന്തര വിപണിക്ക് ആശ്വാസം പകരുമെങ്കിലും, ആഗോള വിപണിയില്‍ ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് ഇത്തവണ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളത്. അരി ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളെയാണ് ഇന്ത്യയുടെ നടപടി പ്രധാനമായും ബാധിക്കാൻ സാധ്യത.