ഫേസ്‌ബുക്ക്;ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്

February 5, 2022
174
Views

ഒരുകാലത്ത് ഫേസ്‌ബുക്ക് ഉണ്ടാക്കിയ തരംഗം അത്ര പെട്ടെന്നൊന്നും മറക്കാവുന്ന ഒന്നല്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഫേസ്‌ബുക്ക് പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളിൽ ഒന്നായിരുന്നു ഫേസ്‌ബുക്ക്. ഇപ്പോൾ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെയും ഫേസ്‌ബുക്കിൽ ആളുകൾ ചെലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫേസ്‌ബുക്കിന്റെ നീണ്ട പതിനെട്ട് വർഷ ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന സജീവ ഉപയോക്താക്കളിൽ ഇത്രയും ഇടിവ് സംഭവിക്കുന്നത്. 1.930 ബില്യണിൽ നിന്ന് 1.929 ബില്യണായി കുറഞ്ഞുവെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്‌വർക്ക്സ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിലെ ഡിഎയുയിലാണ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്.

മുൻനിര സമൂഹ മാധ്യമങ്ങളായ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരം കാരണം ഫെയ്സ്ബുക്കിൽ നിന്നുള്ള വരുമാന വളർച്ച മന്ദഗതിയിലാകുമെന്നും നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഈ നഷ്ടത്തിൽ 240 ബില്യൺ യുഎസ് ഡോളർ അതായത് 18 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി.

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *