പോക്കറ്റിലിട്ടാല്‍ ചാര്‍ജാവുന്ന ഫോണ്‍; ഗവേഷണം പുരോഗമിക്കുന്നു

February 14, 2024
21
Views

സാങ്കേതിക വിദ്യയുടെ രംഗത്ത് നിരവധിയായ പരീക്ഷണങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

സാങ്കേതിക വിദ്യയുടെ രംഗത്ത് നിരവധിയായ പരീക്ഷണങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ലക്ഷ്യമിട്ട് ഒട്ടേറെ പുതുമയുള്ള പരീക്ഷണങ്ങളാണ് സാങ്കേതിക രംഗത്ത് പുരോഗമിക്കുന്നത്.ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ഐ.ഐ.ടിയിലെ ഗവേഷകര്‍ ചാര്‍ജറിന്റേയും വൈദ്യുതിയുടെ തന്നെയും സഹായമില്ലാതെ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗം അവതരിപ്പിച്ചിരിക്കുകയാണ്.

സ്മാര്‍ട്ട് ഫോണുകള്‍ വെറുതെ കുറേ നേരം കൈയ്യില്‍ പിടിച്ചാലോ പോക്കറ്റില്‍ ഇട്ടാലോ ഓട്ടോമാറ്റിക്ക് ആയി ചാര്‍ജ് കയറുന്ന തരത്തിലാണ് ഇവര്‍ പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ!ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനം. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ചെറിയ ?ഗാഡ്ജറ്റുകളില്‍ എല്ലാം തന്നെ ഈ സംവിധാനം ഉപയോ?ഗിക്കാന്‍ സാധിക്കുന്നതാണ്. പുതിയ കണ്ടുപിടുത്തം ടെക് ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മാണ്ഡിയിലെ ഗവേഷകരുടെ സംഘം കഴിഞ്ഞ ജൂണില്‍ ശരീരത്തിലെ താപനിലയില്‍ നിന്നുള്ള താപോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നതിനുള്ള തെര്‍മോ ന്യൂക്ലിയര്‍ പദാര്‍ത്ഥം കണ്ടെത്തിയിരുന്നു. പിന്നീട് ഗവേഷണഫലം ഇവര്‍ ജര്‍മ്മന്‍ ശാസ്ത്ര ജേണലായ
Angewandte Chemieയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെര്‍മോ ഇലക്‌ട്രിക് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന വിശദീകരണവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു. തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് വഴിയാണ് ഇദ്ദേഹം വിശദീകരണം നടത്തിയത്.

ഈ സാങ്കേതിക വിദ്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് തെര്‍മോ ഇലക്‌ട്രിക് മൊഡ്യൂള്‍. സില്‍വര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ട് നിര്‍മിച്ച നാനോവയറുകള്‍ ആണ് തെര്‍മോ ഇലക്‌ട്രിക് മൊഡ്യൂള്‍ നിര്‍മ്മിക്കാനായി ഉപയോ?ഗിച്ചിരിക്കുന്നത്. ഇതിന്റെ ചെറിയ ഒരു മാതൃകയും ഈ ?ഗവേഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. മനുഷ്യ സ്പര്‍ശമേല്‍ക്കുമ്ബോള്‍ തന്നെ ചാര്‍ജിങ്ങിന് ആവശ്യമായത്ര വോള്‍ട്ടേജില്‍ വൈദ്യുതി എത്തുന്നത് ഈ മാതൃകയില്‍ നിന്ന് കണ്ട് മനസിലാക്കാന്‍ സാധിക്കുന്നതാണ്.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *