എച്ച്‌1 എന്‍1 ഇന്‍ഫ്‌ളുവന്‍സ പനി: കര്‍ശന ജാഗ്രത പാലിക്കണം

June 21, 2023
41
Views

ജില്ലയില്‍ എച്ച്‌1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും യഥാസമയം ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല് ‍ ഓഫീസര് ‍ ഡോ.

കെ എസ് ഷിനു അറിയിച്ചു.

കൊല്ലം: ജില്ലയില്‍ എച്ച്‌1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും യഥാസമയം ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല് ‍ ഓഫീസര് ‍ ഡോ.

കെ എസ് ഷിനു അറിയിച്ചു.

എച്ച്‌1എന്‍1 ഇന്‍ഫ്‌ളുവന്‍സ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകും.

സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍, മുതിര്‍ന്നവര്‍, മറ്റു ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം.

മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ പനിബാധിച്ചാല്‍ ഉടനെ വിദഗ്ധ ചികിത്സ തേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ കുട്ടികളില്‍ പനി, ഛര്‍ദി, അപസ്മാരലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം. എച്ച്‌1 എന്‍1 ഇന്‍ഫ്‌ളുവന്‍സയ്ക്കു ഫലപ്രദമായ ഒസല്‍ട്ടമാവിര്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

രോഗലക്ഷണങ്ങളുള്ളവര്‍ വീടിനുള്ളില്‍ കഴിയുക, പൂര്‍ണ വിശ്രമമെടുക്കുക, സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക. പനിബാധിതര്‍ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കൈ കഴുകാനും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം. രോഗശമനത്തിന് ഇളം ചൂടുള്ളതും പോഷകഗുണമുള്ളതുമായ പാനീയങ്ങള്‍ കുടിക്കുക. പോഷകാഹാരം കഴിക്കുക. രോഗപ്രതിരോധ

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനിനീരീക്ഷണം ശക്തമാക്കാനും എച്ച്‌1എന്‍1 ചികിത്സ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *