സൗദി അറേബ്യയുടെ പടിഞ്ഞാറെ ചെങ്കടല്‍ തീരം ഇനി കാല്‍പന്താരവ മുഖരിതമാവും.
ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറെ ചെങ്കടല്‍ തീരം ഇനി കാല്‍പന്താരവ മുഖരിതമാവും. ജിദ്ദ വേദിയാവുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബാളിന് ചൊവ്വാഴ്ച തുടക്കം കുറിക്കും.
ഡിസംബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ലോക മത്സരത്തിലേക്ക് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. വാശിയേറിയ പോരാട്ടങ്ങളുടേതാണ് ഇനിയുള്ള ദിനങ്ങള്‍. സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂര്‍ത്തിയാക്കിയത്.
മത്സരത്തിന് കൗണ്ട്ഡൗണ്‍ ആരംഭിച്ചതോടെ ഫുട്ബാള്‍ ലോകം ആവേശത്തോടെ സൗദിയിലേക്ക് ഉറ്റുനോക്കുകയാണ്. ലോകമെമ്ബാടുമുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് വലിയൊരു ആഗോള ഫുട്ബാള്‍ ഇവൻറ് ആസ്വദിക്കാൻ അവസരമൊരുക്കുന്ന വേദിയാകാനും ലോക ഫുട്ബാള്‍ താരങ്ങളെയും ആരാധകരെയും സ്വീകരിക്കാനും ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പിനെ സ്വാഗതം ചെയ്ത് ‘ആരാധകര്‍ക്ക് സ്വാഗതം’ എന്നെഴുതിയ ബോര്‍ഡുകള്‍ തെരുവുകളിലും വിമാനത്താവളത്തിലും സ്ഥാപിച്ചിട്ടുണ്ട്.