സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി; പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം

December 1, 2023
33
Views

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാസംഘത്തിന്റെ ഭീഷണി.

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാസംഘത്തിന്റെ ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റേതാണ് ഭീഷണി.

ചൊവ്വാഴ്ചയായിരുന്നു ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാനുള്ളത്.ഞായറാഴ്ച പഞ്ചാബി ഗായകന്‍ ഗിപ്പി ഗ്രവാളിന്റെ കാനഡയിലെ വസതി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഗുണ്ടാസംഘം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സല്‍മാനെയും പരാമര്‍ശിച്ചിരിക്കുന്നത്.”’നിങ്ങള്‍ സല്‍മാന്‍ ഖാനെ ഒരു സഹോദരനായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ സഹോദരന്‍ വന്ന് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്.

ഈ സന്ദേശം സല്‍മാന്‍ ഖാനും കൂടിയുള്ളതാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹം വേണ്ട. നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. സിദ്ധു മൂസെവാലയുടെ മരണത്തിനു പിന്നാലെയുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല.

അവന്‍ ഏതുതരം വ്യക്തിയായിരുന്നുവെന്നും അവനുണ്ടായിരുന്ന ക്രിമിനല്‍ കൂട്ടുകെട്ടുകളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ റഡാറില്‍ എത്തിയിരിക്കുന്നു.ഇതൊരു ട്രെയിലറായി കരുതുക. മുഴുവന്‍ ചിത്രവും ഉടന്‍ പുറത്തിറങ്ങും.നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്യുക, എന്നാല്‍ ഓര്‍ക്കുക, മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ തന്നെ വരും’ ലോറന്‍സ് ബിഷ്ണോയുടേതെന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സല്‍മാന് നേരെ ഭീഷണിയുണ്ടായിരുന്നു. അന്ന് യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25കാരനായിരുന്നു ഇ-മെയിലിലൂടെ താരത്തിന് ഭീഷണി സന്ദേശം അയച്ചത്. ഇതിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന് Y+ കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *