ഗോവ ചലച്ചിത്രോത്സവം: ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രം

November 7, 2023
31
Views

:ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സ്റ്റുവാര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ളീഷ് ചിത്രം ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രമാകും.

പനാജി:ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സ്റ്റുവാര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ളീഷ് ചിത്രം ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രമാകും.

റോബര്‍ട്ട് കൊളോഡിനിയുടെ അമേരിക്കൻ ചിത്രം ദ ഫെദര്‍ വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. പ്രശസ്ത സംവിധായകൻ ശേഖര്‍ കപൂറാണ് അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയുടെ ചെയര്‍മാൻ. മൊത്തം 270 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. വെബ്സീരീസ് ചിത്രങ്ങള്‍ക്കും ഇക്കുറി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *