സൗദിയിലെ ബീഷയില്‍ വീടിന് തീപിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്

December 30, 2023
10
Views

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച വീടിന് തീപിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ബീഷ: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച വീടിന് തീപിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഇവര്‍ സ്വദേശികളാണെന്നാണ് വിവരം.

സിവില്‍ ഡിഫൻസ് അധികൃതര്‍ തീയണച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസൻറ് ആംബുലൻസുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫൻസ് അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *