ദേശീയപാതയില്‍ പ്രഭാത നടത്തത്തിനിടെ പ്രഥമാധ്യാപകന്‍ അജ്ഞാതവാഹനമിടിച്ച് മരിച്ചു.
തിരുവനന്തപുരം | ദേശീയപാതയില്‍ പ്രഭാത നടത്തത്തിനിടെ പ്രഥമാധ്യാപകന്‍ അജ്ഞാതവാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്‌എസ് സ്‌കൂളിലെ പ്രഥമാധ്യാപകന്‍ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയില്‍ മാങ്കുഴിക്കു സമീപമായിരുന്നു അപകടം. ചാവടിമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പാങ്ങപ്പാറ ഭാഗത്തേക്കു നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. റോഡില്‍ പരുക്കേറ്റ് കിടന്ന സുരേഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി.




