കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

January 26, 2024
28
Views

മൈദാൻ ഹവല്ലിയില്‍ കെട്ടിടത്തില്‍ തീപിടിച്ചു ഒരാള്‍ മരിച്ചു.

കുവൈത്ത്സിറ്റി: മൈദാൻ ഹവല്ലിയില്‍ കെട്ടിടത്തില്‍ തീപിടിച്ചു ഒരാള്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീ പടർന്നത്.

സാല്‍മിയ, ഹവല്ലി, അല്‍ ഹിലാലി സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. എന്നാല്‍ ഒരാള്‍ മരണത്തിന് കീഴടങ്ങി.

തീ പടർന്നുപിടിച്ചത് വൈകാതെ നിയന്ത്രണ വിധേയമാക്കി അണച്ചതായി അഗ്നിശമന സേനാ അറിയിച്ചു.

അപകടത്തില്‍ കെട്ടിടത്തില്‍ വലിയ നാശനഷടം ഉണ്ടായി. തീപിടിത്തത്തില്‍ നിന്ന് ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് പ്രതിരോധ മാർഗ്ഗനിർദേശങ്ങള്‍ പാലിക്കണമെന്ന് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഉണർത്തി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *