എണ്ണ ഒരു തുള്ളി പോലും ചേര്‍ക്കാതെ മീന്‍ വറുത്താലോ

May 7, 2023
26
Views

വീട്ടില്‍ എണ്ണ ഇല്ലെങ്കില്‍ മീന്‍ വറുക്കല്‍ ഉപേക്ഷിക്കുകയേ തരമുള്ളൂ. എന്നാല്‍ എണ്ണ ഇല്ലെങ്കിലും മീന്‍ വറുക്കാന്‍ പറ്റിയാലോ. വീട്ടില്‍ തേങ്ങ ഉണ്ടെങ്കില്‍ എണ്ണയുടെ ആവശ്യമേ വരില്ല, നല്ല അസല്‍ മീന്‍ വറുത്തത് തയ്യാറാക്കാം.

ചോറിനൊപ്പവും കപ്പ പുഴുങ്ങിയതോടൊപ്പവും മറ്റും മീന്‍ വറുത്തത് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും.

എന്നാല്‍ മീന്‍ വറുക്കുന്നതിന് നിറയെ എണ്ണ ആവശ്യമായതിനാല്‍ മിക്ക വീടുകളിലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രമായിരിക്കും മീന്‍ വറുക്കുക. മാത്രമല്ല, വീട്ടില്‍ എണ്ണ ഇല്ലെങ്കില്‍ മീന്‍ വറുക്കല്‍ ഉപേക്ഷിക്കുകയേ തരമുള്ളൂ. എന്നാല്‍ എണ്ണ ഇല്ലെങ്കിലും മീന്‍ വറുക്കാന്‍ പറ്റിയാലോ. വീട്ടില്‍ തേങ്ങ ഉണ്ടെങ്കില്‍ എണ്ണയുടെ ആവശ്യമേ വരില്ല, നല്ല അസല്‍ മീന്‍ വറുത്തത് തയ്യാറാക്കാം.

ആദ്യം ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അല്‍പ്പം വെള്ളം ഒഴിച്ച്‌ അരച്ചെടുക്കണം. ഈ തേങ്ങാപ്പാലിലേയ്ക്ക് മീന്‍ വറുക്കാന്‍ ആവശ്യമായ മസാലകള്‍ ചേര്‍ക്കാം. വെളുത്തുള്ളി പേസ്റ്റ്, കാല്‍ ടീ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി അര ടീ സ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ആവശ്യത്തിന് കുരുമുളക് പൊടി, ഒരു ടീ സ്‌പൂണ്‍ മല്ലിപ്പൊടി, ഒരു നുള്ള് കായപ്പൊടി, ഒരു നുള്ള് ഉലുവ പൊടി, ആവശ്യത്തിന് ഉപ്പ്, അര നാരങ്ങയുടെ നീര്, കുറച്ച്‌ കറിവേപ്പില എന്നിവ തേങ്ങാപ്പാലിലേയ്ക്ക് ചേര്‍ക്കണം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിലേയ്ക്ക് മസാലക്കൂട്ട് ചേര്‍ത്തുകൊടുക്കാം. ഇനി ഇത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണം.

ശേഷം ഒരു ചീനച്ചട്ടിയില്‍ മീന്‍ കഷ്ണങ്ങളിട്ട് എണ്ണ ഒരു തുള്ളി പോലും ചേര്‍ക്കാതെ വറുത്തെടുക്കാം. എണ്ണയില്‍ വറുത്തതിനേക്കാള്‍ സ്വാദോടെ മീന്‍ വറുത്തത് ചോറിനൊപ്പവും മറ്റും കഴിക്കാം.

Article Categories:
Entertainments · Health

Leave a Reply

Your email address will not be published. Required fields are marked *