കേരള തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

January 13, 2024
33
Views

അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്

ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്. കോസ്റ്റ്ഗാര്‍ഡിന്റെ ഐസിജിഎസ് ആര്യമാൻ, സി404, സി144 എന്നി മൂന്ന് കപ്പലുകളുടെയും 01ഐസിജി ധ്രുവ് ഹെലികോപ്പറ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

പൊന്നാനിയില്‍ നിന്ന് 22 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യൻ ഫിഷിംഗ് ബോട്ടായ സഞ്ജുവിലുണ്ടായിരുന്ന 12 പേരെയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഐസിജിഎസ് ആര്യമാനിലെ ഉദ്യോഗസ്ഥര്‍ ബോട്ടിനകത്തേക്ക് കയറിയ വെള്ളം പമ്ബ് ചെയ്ത് കളഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് പ്രവര്‍ത്തനക്ഷമമാക്കി. ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കി. മത്സ്യത്തൊഴിലാളികളെയും ഐഎഫ്ബി സഞ്ജവിനെയും സുരക്ഷിതമായി മുനമ്ബം ഹാര്‍ബറിലെത്തിച്ചെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റിന് ബോട്ട് കൈമാറിയതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *