സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബ്; നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

May 28, 2023
38
Views

ബിഹാറിലെ സ്കൂളില്‍‌ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബിനെ കണ്ടെത്തി. നൂറോളം വിദ്യാര്‍ഥികള്‍ക്ത് ഭക്ഷ്യവിഷബാധയേറ്റു

പറ്റ്ന: ബിഹാറിലെ സ്കൂളില്‍‌ വിളമ്ബിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബിനെ കണ്ടെത്തി. നൂറോളം വിദ്യാര്‍ഥികള്‍ക്ത് ഭക്ഷ്യവിഷബാധയേറ്റു.

മേയ് 27ന് അരാരിയ ജില്ലയിലെ ഫോര്‍ബ്സ്ഗഞ്ചിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്ബിനെ കണ്ടെത്തിയത്.

ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൗന മിഡില്‍ സ്‌കൂളിലാണ് സംഭവം. കിച്ചഡിയിലാണ് ചത്ത പാമ്ബിനെ കണ്ടത്. 150 ഓളം വിദ്യാര്‍ഥികള്‍ ഇതു കഴിച്ചിരുന്നു. രാവിലെ 9 മണിയോടെ പ്രദേശത്തുള്ള ഒരു എന്‍ജിഒ പാകം ചെയ്ത ഭക്ഷണം സ്കൂളിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയതോടെ സ്കൂള്‍ പരിസരം സംഘര്‍ഷാവസ്ഥയിലായി.സാഹചര്യം രൂക്ഷമായതോടെ സ്‌കൂള്‍ അധ്യാപകര്‍ പ്രവേശന കവാടം അടച്ചു. അതിനിടെ, പ്രകോപിതരായ ആളുകള്‍ സ്‌കൂളിന് പുറത്ത് ഗേറ്റ് ബലമായി തകര്‍ക്കാൻ ശ്രമിക്കുകയായിരുന്നു.

എസ്ഡിഎം, എസ്ഡിഒ, ഡിഎസ്പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ സ്ഥലത്തെത്തി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *