‘ജി20 വിജയകരം’; മോദിയെ പ്രശംസിച്ച്‌ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

September 10, 2023
42
Views

ഭാരതം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി വിജയകരമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്.

ന്യൂഡല്‍ഹി: ഭാരതം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി വിജയകരമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്.

സന്തോഷം പങ്കിടനായി ഇന്നലെ ജി20യില്‍ പങ്കെടുത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സെല്‍ഫിയും എടുത്തു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടര്‍ന്നുണ്ടായതായി ആല്‍ബനീസ് എക്‌സില്‍ കുറിച്ചു.

ഇന്ത്യയുമായുള്ള ദൃഢമായ പങ്കാളിത്തം ഓസ്‌ട്രേലിയയ്‌ക്ക് വ്യാപാരം, ബിസിനസ്സ്, മേഖലയുടെ സുരക്ഷ എന്നീ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പുനരുപയോഗ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ വരും നാളുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കഴിഞ്ഞ മേയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിനായി പോയത്. സിഡ്‌നി സന്ദര്‍ശന വേളയില്‍ നല്‍കി ഊഷ്മള സ്വീകരണത്തിനും ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ സഹകരണത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജി20 ഉച്ചകോടിയ്‌ക്ക് ഇന്ന് സമാപനമാകുകയാണ്. ഇതാദ്യമായിട്ടാണ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
സംയുക്ത പ്രസ്താവനയില്‍ അപ്രതീക്ഷിതമായി സമവായമുണ്ടായതും ആഫ്രിക്കൻ യൂണിയന് കൂട്ടായ്മയില്‍ അംഗത്വം ലഭിച്ചതും ഡല്‍ഹി ഉച്ചകോടിയിലെ പ്രധാന നേട്ടമായി. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയ്‌ക്ക് ബദലായി, ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴിയുടെ പ്രഖ്യാപനവും നിര്‍ണായകമായി. ഇന്നത്തെ കാലാംശത്തില്‍ വണ്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുക.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *