ചാമ്ബ്യൻസ് ലീഗില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം ഗോള്‍ കീപ്പര്‍ ആയി ഇവാൻ പ്രൊവഡല്‍

September 21, 2023
31
Views

യുഫേഫ ചാമ്ബ്യൻസ് ലീഗ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം ഗോള്‍ കീപ്പര്‍ ആയി ഇവാൻ പ്രൊവഡല്‍.

യുഫേഫ ചാമ്ബ്യൻസ് ലീഗ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം ഗോള്‍ കീപ്പര്‍ ആയി ഇവാൻ പ്രൊവഡല്‍. ഇന്നലെ അത്ലറ്റികോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ ലാസിയോക്ക് ആയി 94 മത്തെ മിനിറ്റില്‍ ലൂയിസ് ആല്‍ബര്‍ട്ടോയുടെ ക്രോസില്‍ നിന്നു ഉഗ്രൻ ഹെഡറിലൂടെയാണ് ഇറ്റാലിയൻ ഗോള്‍ കീപ്പര്‍ ഗോള്‍ നേടിയത്.94 മത്തെ നമ്ബര്‍ അണിഞ്ഞ താരത്തിന്റെ ഗോളില്‍ 94 മത്തെ മിനിറ്റില്‍ ലാസിയോ സമനിലയും നേടി. ചാമ്ബ്യൻസ് ലീഗില്‍ ഇതിനു മുമ്ബ് 3 ഗോള്‍ കീപ്പര്‍മാര്‍ ആണ് ഗോള്‍ നേടിയിട്ടുള്ളത്. ഹാൻസ്-ഹോര്‍ജ് ബട്ട്, സിനാൻ ബൊലാറ്റ്, വിൻസെന്റ് എനെയെമ എന്നിവര്‍ ആണ് ഇതിനു മുമ്ബ് ചാമ്ബ്യൻസ് ലീഗില്‍ ഗോള്‍ നേടിയ ഗോള്‍ കീപ്പര്‍മാര്‍.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *