ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഭൂമി തരംമാറ്റത്തിന് പ്രത്യേക അദാലത്തുകള്‍

December 27, 2023
21
Views

ഭൂമി തരംമാറ്റത്തിനായി ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍ നടത്താൻ സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായി ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്തുകള്‍ നടത്താൻ സര്‍ക്കാര്‍ തീരുമാനം.

മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യു സെക്രട്ടേറിയറ്റ് യോഗമാണ് നടപടികള്‍ക്ക് തീരുമാനിച്ചത്.

അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ ലക്ഷ്യമിട്ട് നിയമസഭയില്‍ അവതരിപ്പിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുകാരണമാണ് അദാലത്ത് വിളിക്കേണ്ടി വന്നത്. 27 റവന്യു ഡിവിഷനുകളിലാണ് ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്തുന്നത്.

കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലേറെ അപേക്ഷകളില്‍ 25 സെന്റിനു താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ 1.26 ലക്ഷം ഓണ്‍ലൈൻ അപേക്ഷകള്‍ ജനുവരി 16ന് ആരംഭിക്കുന്ന അദാലത്തുകളില്‍ തീര്‍പ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

ഡിസംബര്‍ 31 വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കും. ഉത്തരവിടുമ്ബോള്‍ അപേക്ഷകനെ എസ്‌എംഎസ് മുഖേന അറിയിക്കും. ഓരോ ഡിവിഷനിലെയും അദാലത്തുകളുടെ തീയതി പിന്നീടു നിശ്ചയിക്കും.

കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *