ആരോഗ്യനില മോശമായി;നടൻ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 27, 2023
26
Views

പ്രശസ്‌ത തെന്നിന്ത്യൻ സൂപ്പര്‍ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ സൂപ്പര്‍ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

മുൻപ് അനാരോഗ്യത്തെ തുടര്‍ന്ന് നവംബര്‍ 18നും അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ 11ഓടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി.ചുമയും ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് അദ്ദേഹത്തിന് ആശുപത്രിവാസം വേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രിവാസത്തിന് ശേഷം ഡിസംബര്‍ 14ന് ഡിഎംഡികെയുടെ പൊതുയോഗത്തില്‍ നടൻ പങ്കെടുത്തു. ഈ യോഗത്തില്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *