മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട നടൻ ജോണിയുടെ വേര്‍പാട് ‍തീരാ നഷ്ടം: ജി സുധാകരൻ

October 19, 2023
12
Views

അന്തരിച്ച പ്രശസ്ത നടൻ ജോണിയെക്കുറിച്ചുള്ള ഓര്‍മ്മകളുമായി മുൻ മന്ത്രി ജി സുധാകരൻ.

അന്തരിച്ച പ്രശസ്ത നടൻ ജോണിയെക്കുറിച്ചുള്ള ഓര്‍മ്മകളുമായി മുൻ മന്ത്രി ജി സുധാകരൻ. . കിരീടം, ചെങ്കോല്‍, സ്പടികം, നാടോടിക്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വളരെ വലുതാണ്.

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് അദ്ദേഹത്തിന്‍റെ വേര്‍പാട് വലിയ നഷ്ടം തന്നെയാണ്. ദേഹവിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ജി സുധാകരൻ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി വിടവാങ്ങി. പ്രധാനമായും വില്ലന്‍ വേഷങ്ങളിലൂടെ മലയാള ചലച്ചിത്രത്തില്‍ തന്‍റെതായ വ്യക്തി മുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കിരീടം, ചെങ്കോല്‍, സ്പടികം, നാടോടിക്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വളരെ വലുതാണ്.

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് അദ്ദേഹത്തിന്‍റെ വേര്‍പാട് വലിയ നഷ്ടം തന്നെയാണ്.
ദേഹവിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *