പ്രളയദുരിതത്തിലകപ്പെട്ടവര്‍ക്ക് താരസഹോദരങ്ങളുടെ കൈത്താങ്ങ്

December 5, 2023
26
Views

ചെന്നൈയില്‍ തീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴകത്തിന്റെ പ്രിയ താരങ്ങളുടെ ധനസഹായം.

ചെന്നൈയില്‍ തീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴകത്തിന്റെ പ്രിയ താരങ്ങളുടെ ധനസഹായം.

സൂര്യയും കാര്‍ത്തിയുമാണ് ഈ അവസരത്തില്‍ 10 ലക്ഷം രൂപ സഹായധനമായി കൊടുക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കാണ് തുടക്കത്തില്‍ ധനസഹായം. തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക പ്രയോജനപ്പെടും. താരസഹോദരങ്ങളുടെ ആരാധക സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.

അതേസമയം നടൻ വിശാല്‍ ചെന്നൈ കോര്‍പറേഷന്‍ പ്രളയവുമായി ബന്ധപ്പെട്ട് ചെന്നൈ കോര്‍പറേഷന്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ?”, വിശാല്‍ എക്സില്‍ കുറിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *