ബെ​ഹ്റ​യും മ​നോ​ജും എ​ന്തി​ന് മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ പോ​യി..‍? വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ ഹൈ​ക്കോ​ട​തി

November 11, 2021
346
Views

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ കേ​സി​ല്‍ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും എ​ഡി​ജി​പി മ​നോ​ജ് എ​ബ്രാ​ഹി​നു​മെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ ഹൈ​ക്കോ​ട​തി.ലോ​ക്നാ​ഥ് ബെ​ഹ്റ​യും മ​നോ​ജ് എ​ബ്ര​ഹാ​മും എ​ന്തി​ന് മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ പോ​യി​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് എ​തി​രാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട്‌ ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി വി​മ​ര്‍​ശ​നം.

മ​നോ​ജ് അ​യ​ച്ച ക​ത്ത് എ​വി​ടെ​യാ​ണെന്ന് ചോദിച്ച കോടതി മ​നോ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ക​ത്ത് ന​ല്‍​കി​യെ​ന്ന് വാ​ദം തെ​റ്റ​ല്ലേ എ​ന്നും ചോ​ദി​ച്ചു. പോ​ലീ​സ് മേ​ധാ​വി​യും എ​ഡി​ജി​പി​യും വെ​റു​തെ ഒ​രു വീ​ട്ടി​ല്‍ പോ​കു​മോ എ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

കേ​സി​ല്‍ ഉ​രു​ണ്ടു ക​ളി​ക്ക​രു​തെ​ന്നും ഡി​ജി​പി​യോ​ട് (ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍) കോ​ട​തി പ​റ​ഞ്ഞു. കേ​സ് കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​നാ​യി ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ര്‍​ട്ട്‌ ന​ല്‍​കി​യ​ത്. മോ​ന്‍​സ​ണ് എ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ എ​ഴു​തി​യ ക​ത്തും കോ​ട​തി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു ഡി​ജി​പി മ​നോ​ജ്‌ എ​ബ്ര​ഹാം എ​ഴു​തി​യ നോ​ട് ഫ​യ​ലും റി​പ്പോ​ര്‍​ട്ട്‌ ഉ​ള്‍​കൊ​ള്ളി​ച്ചി​രു​ന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *